തിരുവല്ല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രഫ. പി.ജെ കുര്യന് എതിരെ തിരുവല്ലയില്‍ പോസ്റ്ററുകള്‍. തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനുസമീപത്തടക്കം ഇന്നലെ രാവിലെ സേവ് യുഡിഎഫ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററുകൾ രാവിലെ തന്നെ കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയത്തിലെ അഭിപ്രായപ്രകടനങ്ങളാണ് പോസ്റ്ററിനു പിന്നിലുള്ളതെന്ന് പറയുന്നു.
കേരള കോണ്‍ഗ്രസ് നേതാവായിരുന്ന മാമ്മന്‍ മത്തായിക്ക് ശേഷം തിരുവല്ലയില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അതിനാല്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ അടക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപക പ്രചരണം നടക്കുന്നുണ്ട്.
ഇത്തരമൊരു നിർദേശം പി.ജെ. കുര്യനാണ് ആദ്യം മുന്നോട്ടുവച്ചതും.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ യുഡിഎഫിലെ ചില സ്ഥാനാര്‍ഥി മോഹികളാണ് പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.